///
11 മിനിറ്റ് വായിച്ചു

ജില്ലയിലെ 5 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി;’വാർഡുകൾ കൈവിടാതെ മുന്നണികൾ’

കണ്ണൂര്‍ അഞ്ചു വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ കക്കാട് (വാര്‍ഡ് 10), പയ്യന്നൂര്‍ നഗരസഭയിലെ മുതിയലം (ഏഴ്), കുറുമാത്തൂര്‍ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലി (അഞ്ച്) എന്നീ വാര്‍ഡുകളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. മുഴപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രമണി 37 വോട്ടിനാണ് ജയിച്ചത്. ഇതോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. ആകെ 15 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തിലെ കക്ഷി നില എല്‍ഡിഎഫ്-6 -യു.ഡി.എഫ്-5, എസ്.ഡി.പി.ഐ-4 എന്നിങ്ങനെയായിരുന്നു. എന്നാല്‍ രാജാമണി രാജി വെച്ചതോടെ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. 91 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്നും പിപി ബിന്ദു, ബിജെപി സ്ഥാനാര്‍ത്ഥി സി രൂപ എന്നിവരാണ് മറ്റ് സ്ഥാനര്‍ത്ഥികള്‍.പയ്യന്നൂര്‍ നഗരസഭ ഒമ്പതാം വാര്‍ഡ് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഐഎമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെ 1118 വോട്ട് പോള്‍ ചെയ്തതില്‍ 930 വോട്ട് എല്‍ഡിഎഫ് നേടി.മാങ്ങാട്ടിടം പഞ്ചായത്ത് നിര്‍വ്വേലി വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഷിജു ഒറോക്കണ്ടിയാണ് വിജയിച്ചത്. 19 വോട്ടിനാണ് വിജയം.കുറുമാത്തൂര്‍ പഞ്ചായത്തില്‍ പുല്ലാഞ്ഞിയോട് വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി രമ്യയാണ് വിജയിച്ചത്. 645 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.കണ്ണൂര്‍ കോര്‍പ്പറേഷന് കീഴില്‍ കക്കാട് ഡിവിഷന്‍ യു ഡി എഫ് നിലനിര്‍ത്തി. ലീഗ് സ്ഥാനാര്‍ത്ഥി പി കൗലത്ത് വിജയിച്ചു. കക്കാട് 69.83 ശതമാനം, മുതിയലം 96.05 ശതമാനം, പുല്ലാഞ്ഞിയോട് 82.86 ശതമാനം, തെക്കേ കുന്നുംപുറം 87.12 ശതമാനം, നീര്‍വേലി 84.44 ശതമാനം എന്നിങ്ങനെയാണ് വോട്ടെടുപ്പിലെ പോളിങ് ശതമാനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version