കണ്ണൂർ | ആമവാതം അഥവാ റുമറ്റോയ്ഡ് ആർത്രൈറ്റിസിന് പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നിന് വേണ്ട സംയുക്തം വികസിപ്പിച്ച് കണ്ണൂർ സർവകലാശാല ബയോടെക്‌നോളജി & മൈക്രോ ബയോളജി ഡിപാർട്മെന്റ്. ശാസ്ത്ര മാസികയായ സയന്റിഫിക് റിപ്പോർട്സിൽ ലേഖനം പ്രസിദ്ധീകരിച്ചു.
നിലവിൽ ആമവാതത്തിന് ഉപയോഗിക്കുന്ന നോൺ സ്റ്റിറോയ്‌ഡൽ മരുന്നുകളുടെ അളവിന്റെ പന്ത്രണ്ടിൽ ഒന്ന് എന്ന അളവ് മാത്രം മതിയാകും പുതിയ സംയുക്തം. ബെർജീനിയ ലെജുലാറ്റ എന്നറിയപ്പെടുന്ന പാഷാണ ഭേദി എന്ന ഔഷധ ചെടിയിൽ നിന്നും വേർതിരിച്ച് എടുക്കുന്ന മീഥെയ്ൽ ഗാലൈഡിൽ നിന്നാണ് മരുന്നിന് ആവശ്യമായ സംയുക്തങ്ങൾ ഉണ്ടാക്കിയത്.
പ്രോ വൈസ് ചാൻസലർ പ്രഫ. സാബു എ. ഹമീദ്, പ്രഫസർ ഇമിരിറ്റസ് ഡോ. എം ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഡോ. സി എസ് ശരണ്യ, പ്രഫ. ഇ ജയാദേവി, ഡോ. ജെ അഭിതാജ്, ഡോ. ജി അരുൺ കുമാർ, ഡോ. കോടി റെഡ്ഢി ഈദ, ഡോ. വിഘ്നേഷ് ഭട്ട് എന്നിവരാണ് സംയുക്തം വികസിപ്പിച്ചത്.