//
6 മിനിറ്റ് വായിച്ചു

കണ്ണൂർ സർവ്വകലാശാല ഫുട്‌ബാൾ ചാമ്പ്യൻഷിപ്:തുടർച്ചയായി എട്ടാംതവണയും കണ്ണൂർ എസ്.എൻ കോളേജ് ചാമ്പ്യന്മാർ

കണ്ണൂർ:മാങ്ങാട്ടുപറമ്പിൽ നടന്ന കണ്ണൂർ സർവ്വകലാശാല പുരുഷവിഭാഗം ഇന്റർ കോളേജിയേറ്റ് ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി എട്ടാംതവണയും കണ്ണൂർ എസ്.എൻ കോളേജ് ചാമ്പ്യന്മാരായി. പയ്യന്നൂർ കോളേജാണ് റണ്ണറപ്പ്. . 66 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്ക്വാർട്ടർഫൈസനിൽ സെന്റ് ജോസഫ് കോളേജ് പിലാത്തറയെയും (8-0) സെമി ഫൈനലിൽ സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ മാങ്ങാട്ട്പറമ്പിനെയും (3-0) പരാജയപ്പെടുത്തിയ എസ്.എൻ കോളേജ് |ഷൂട്ടൗട്ടോളമെത്തിയ ഫൈനലിൽ ഒന്നിനെതിരെ നാല് ഗോളുകൾ നേടിയാണ് ചാമ്പ്യന്മാരായത്. സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ മൂന്നും സർ സയ്യിദ് കോളേജ് നാലും സ്ഥാനങ്ങൾ നേടി.സമാപന സമ്മേളനത്തിൽ കെ.എ.പി 4ാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് എ ശ്രീനിവാസൻ സമ്മാനദാനം നിർവ്വഹിച്ചു. സർവ്വകലാശാല കായികവിഭാഗം മേധാവി ഡോ.കെ.പി. മനോജ്, ഐ.ടിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ എ.കെ.മുനീർ, ഐ.ടി.എം മയ്യിൽ, കാമ്പസ് ഓപ്പറേഷൻ ഓഫീസർ മുഹമ്മദ് ജൗഫർ, അരുൺ പവിത്രൻ, ഷിബിൻ ജോസഫ് എന്നിവർ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!