//
8 മിനിറ്റ് വായിച്ചു

കണ്ണൂർ സർവകലാശാല പഠനബോർഡുകൾക്ക് അംഗീകാരമില്ല; 72 പേരുടെ പട്ടിക തള്ളി ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പുനഃസംഘടിപ്പിച്ച പഠന ബോർഡുകൾക്ക് അംഗീകാരം നൽകണമെന്ന വിസിയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തളളി. 72 ബോർഡുകളിലേക്കുള്ള അംഗങ്ങളുടെ പട്ടികയാണ് ഗവർണർ തിരിച്ചയച്ചത്.ഗവർണറാണ് പഠനബോർഡുകൾക്ക് നാമനിർദേശം ചെയ്യേണ്ടതെന്നിരിക്കെ, നോമിനേഷൻ നടത്താൻ സർവകലാശാലക്ക് അധികാരമില്ലെന്നും ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ നിലപാടെടുത്തത്. നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിയോട് വിശദീകരണവും ആവശ്യപ്പെട്ടു.

സർവകലാശാല ചട്ടപ്രകാരം ബോർഡ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ഗവർണറുടേതാണ്. ഗവർണക്ക് അപേക്ഷ നൽകുകയും അദ്ദേഹം അത് അനുവദിച്ച് വിസിക്ക് തിരിച്ച് അയക്കുകയുമായിരുന്നു കീഴ്വഴക്കം. എന്നാൽ പട്ടിക കണ്ണൂർ വിസി സമർപ്പിച്ച സാഹചര്യത്തിലാണ് ഗവർണർ പട്ടിക തിരിച്ചയച്ചത്. 1996 മുതൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവർണറാണ് നാമനിർദേശം ചെയ്യുന്നത്.ചാൻസലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നും മാനദണ്ഡങ്ങൾ പാലിച്ച് വേണം ബോർഡുകളിലേക്ക് അധ്യാപകരെയും വിദഗ്ദരെയും നാമനിർദേശം ചെയ്യാവൂയെന്നും കോടതി ഉത്തരവിട്ടിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് ആണെന്ന ഗവർണറുടെ സത്യവാങ്ങ്മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. ഗവർണറെ മറികടന്നു കഴിഞ്ഞ വർഷം നടത്തിയ നോമിനേഷനുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!