12 മിനിറ്റ് വായിച്ചു

കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്​) നവംബർ 2021 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ് . പുന: പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഡിസംബർ 24 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്.

പരീക്ഷാവിജ്ഞാപനം
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി ( റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്​) നവംബർ 2022 പരീക്ഷകൾക്ക് ഡിസംബർ 23മുതൽ 26 വരെ പിഴയില്ലാതെയും 28 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ
ജനുവരി 3 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ എൽ.എൽ.ബി, നവംബർ 2022 പരീക്ഷകളുടെയും ജനുവരി 4 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ എൽ.എൽ.ബി, നവംബർ 2022 പരീക്ഷകളുടെയും ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .

അസിസ്റ്റന്‍റ്​ പ്രൊഫസർ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കാസർകോട്​ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററിലേക്ക് 2 വർഷ കാലാവധി വ്യവസ്ഥയിൽ കന്നഡ വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറെ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 30 (30 .12 .2022 ) ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി.1500 രൂപയാണ് അപേക്ഷ ഫീസ് (എസ്.സി /എസ്.ടി വിഭാഗങ്ങൾക്ക് 750/- രൂപ). ഓൺലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. യു.ജി.സി/എൻ.സി.ടി.ഇ റൂൾസ് പ്രകാരമുള്ള യോഗ്യത നേടിയിരിക്കണം. പ്രായപരിധി: 01.01.2022 ന് 65 വയസ്സ് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

അസോസിയേറ്റ് പ്രൊഫസർ / പ്രൊഫസർ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ധർമശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ 2 വർഷ കാലാവധി വ്യവസ്ഥയിൽ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 30 (30 .12 .2022 ) ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി .1500/- രൂപയാണ് അപേക്ഷ ഫീസ് (എസ്.സി /എസ്.ടി വിഭാഗങ്ങൾക്ക് 750/- രൂപ). ഓൺലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്. യു.ജി.സി/എൻ.സി.ടി.ഇ റൂൾസ് പ്രകാരമുള്ള യോഗ്യത നേടിയിരിക്കണം. പ്രായപരിധി: 01.01.2022 ന് 65 വയസ്സ് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version