8 മിനിറ്റ് വായിച്ചു

കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ്.സി ഇന്‍റഗ്രേറ്റഡ് കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ്​ മെഷീൻ ലേർണിങ്​ (റെഗുലർ/ സപ്ലിമെന്‍ററി) -ഒക്ടോബർ 2021 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസ് പുനർമൂല്യ നിർണയം /സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ ഡിസംബർ 28ന്​ വൈകിട്ട്​ 5 വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.

പുനർമൂല്യ നിർണയ ഫലം
ഒന്നാം സെമസ്റ്റർ ബി.എ, ബി.കോം ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ – 2020 പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർക്ക് മാറുന്ന പക്ഷം വിദ്യാർത്ഥികൾ റിസൾട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും അസൽ ഗ്രേഡ് കാർഡും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബി.എ ഫങ്ഷണൽ ഹിന്ദി (റെഗുലർ / സപ്ലിമെന്‍ററി), നവംബർ 2022 പ്രായോഗിക പരീക്ഷകൾ ഡിസംബർ 22 ന് പയ്യന്നൂർ കോളേജിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടൃണം.

പരീക്ഷാവിജ്ഞാപനം
രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റെഗുലർ / സപ്ലിമെന്‍ററി) -മേയ് 2022 പരീക്ഷകൾക്ക് ഡിസംബർ 29 മുതൽ 31 വരെ പിഴയില്ലാതെയും ജനുവരി 04 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

ടൈംടേബിൾ

കണ്ണൂർ സർവകലാശാലാ പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം ലിബ് ഐ എസ് സി (സി ബി സി എസ് എസ് – 2020 സിലബസ്) റഗുലർ/സപ്ലിമെൻ്ററി, നവംബർ 2022 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version