കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം. സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 67 കോളേജുകളില്‍ 53 ഇടത്തും എസ്എഫ്‌ഐ വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ 44 ല്‍ 35 ഉം, കാസര്‍ഗോഡ് 18 ല്‍ 14 ഉം, വയനാട് 5 ല്‍ 4ഉം കോളേജുകളില്‍ എസ്എഫ്‌ഐ യൂണിയന്‍ നയിക്കും.
കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ കോളേജ്, ബ്രണ്ണന്‍ കോളേജ്, പെരിങ്ങോ ഗവ കോളേജ്, ചെണ്ടയാട് എം ജി കോളേജ്, വനിതാ കോളേജ്, മാങ്ങാട്ട് പറമ്പ ക്യാമ്പസ്, എസ്എന്‍ജി എടക്കാട്, മട്ടന്നൂര്‍ കോളേജ്, എസ്എന്‍ജി തോട്ടട, വീര്‍പാട് എസ്എന്‍ജി പെരിങ്ങോം ഗുരുദേവ കോളേജ്, പയ്യന്നൂര്‍ നെസ്റ്റ് കോളേജ്, മൊറാഴ കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ഐഎച്ച്ആര്‍ഡി പട്ടുവം, കാഞ്ഞിരങ്ങാട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, എംഎസ്ടിഇകെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ശ്രീകണ്ഠാപുരം എസ്ഇഎസ് കോളേജ്, ഇരിട്ടി ഐഎച്ച്ആര്‍ഡി, കൂത്തുപറമ്പ് എംഇഎസ് കോളേജ്, ചൊക്ലി ഗവണ്‍മെന്റ് കോളേജ്, പിണറായി ഐഎച്ച്ആര്‍ഡി, പുറക്കണം ഇഹൃദ, പാലയാട് ക്യാമ്പസ്, തോട്ടട ഐഎച്ച്ആര്‍ഡി, മയ്യില്‍ ഐടിഎം, ആദിത്യ കിരണ്‍ പെരിങ്ങോം, സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസ് ,ബി എഡ് കോളേജ് പെരിങ്ങോം, എഡബ്ല്യൂഎച്ച് പയ്യന്നൂര്‍, ശ്രീകണ്ടാപുരം ബി എഡ് കോളേജ്, ക്രസന്റ് ബി എഡ് കോളേജ്, ബ്രണ്ണന്‍ ബി എഡ് കോളേജ് തലശ്ശേരി, ഐഎച്ച്ആര്‍ഡി നെരുവമ്പ്രം കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ ഇ. കെ നായനാര്‍ ഗവ കോളേജ് എളേരിതട്ട്, കരിന്തളം ആര്‍ട്‌സ് & സയന്‍സ് കോളേജ്, നെഹ്‌റു കോളേജ് പടന്നക്കാട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നീലേശ്വരം ക്യാമ്പസ്,മുന്നാട് പീപ്പിള്‍സ് കോളേജ്,സെന്റ് പയസ് കോളേജ് രാജപുരം,സെന്റ് മേരീസ് കോളേജ് ചെറുപനത്തടി,എസ്എന്‍ഡിപി കോളേജ് കാലിച്ചാനടുക്കം,ബജ മോഡല്‍ കോളേജ്,ഉദുമ ഗവ കോളേജ്, എസ്എന്‍ കോളേജ് പെരിയ,ഐഎച്ച്ആര്‍ഡി, മടിക്കൈ,ഐഎച്ച്ആര്‍ഡി, ചീമേനി കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു.
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ ചെയര്‍മാന്‍ സീറ്റ് എബിവിപിയില്‍ നിന്നും, വെള്ളരിക്കുണ്ട് സെന്റ് ജൂഡ് കോളേജ് ചെയര്‍മാന്‍, ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ കെഎസ് യുവില്‍ നിന്നും എസ്എഫ്‌ഐ പിടിച്ചെടുത്തു.
വയനാട് ജില്ലയില്‍ ഗവണ്‍മെന്റ് കോളേജ് മാനന്തവാടി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ മാനന്തവാടി, പി കെ കാളന്‍ കോളേജ് മാനന്തവാടി, മേരിമാതാ കോളേജ് മാനന്തവാടി എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു.