/
9 മിനിറ്റ് വായിച്ചു

അത്‌ലാന്‍റിക് ടെക്‌നോളജിക്കൽ സർവകലാശാലയുമായി സഹകരിക്കാൻ കണ്ണൂർ സർവകലാശാല

അക്കാദമിക് കാര്യങ്ങളിലും ഗവേഷണ കാര്യങ്ങളിലും പരസ്പരം സഹകരിക്കാനുള്ള ധാരണാപത്രത്തിൽ കണ്ണൂർ സർവകലാശാലയും അയർലന്‍റിലെ അത്‌ലാന്‍റിക് ടെക്‌നോളജിക്കൽ സർവകലാശാലയും ഒപ്പുവെച്ചു. കണ്ണൂർ സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ് അത്‌ലാന്‍റിക് ടെക്‌നോളജിക്കൽ സർവകലാശാലയിലെ ഗവേഷണ വിഭാഗം തലവൻ ഡോ. ജോൺ ബാർട്ട്ലെറ്റ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇതുവഴി രണ്ടു സർവകലാശാലകളും അക്കാദമിക വിഷയങ്ങളിലും ഗവേഷണ വിഷയങ്ങളിലും സഹകരിക്കും. പരിസ്ഥിതി, നാനോ ടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ബയോടെക്നോളജി, എൻജിനീയറിങ്, ഇൻഫോർമേഷൻ ടെക്നോളജി എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള തലങ്ങളിൽ സംയുക്തമായി ഗവേഷണവും പഠനങ്ങളും നടത്താൻ ഇതുവഴി ഇരു സർവകലാശാലകൾക്കും സാധിക്കും. കൂടാതെ ഇന്ത്യാ ഗവൺമെന്‍റിന്‍റ ഡിപാർട്ട്മെന്‍റ്​ ഓഫ് സയൻസ് ആന്‍റ്​ ടെക്നോളജിയുടെ വിദേശ രാജ്യങ്ങളുമായുള്ള ബൈ ലാന്‍ററൽ പ്രോഗാമിനു വേണ്ടിയുള്ള ഗവേഷണ ഫണ്ടിങ്ങിന് അപേക്ഷിക്കാൻ സാധിക്കും. അത്‌ലാന്‍റിക് ടെക്‌നോളജിക്കൽ സർവകലാശാലയുടെ ഹെൽത്ത് ആൻഡ് ബയോമെഡിക്കൽ സെന്‍ററിന്‍റെയും നാനോ ടെക്‌നോളജി ആൻഡ് ബയോടെക്‌നോളജി റിസർച്ച് ഗ്രൂപ്പിന്‍റെയും തലവനായ പ്രൊഫ. സുരേഷ് സി പിള്ളയ്ക്ക് കൈമാറി. കണ്ണൂർ സർവകലാശാലയിലെ പരിസ്ഥിതി പഠന വകുപ്പ് മേധാവി ഡോ. പ്രദീപൻ പെരിയാട്ട് തയാറാക്കിയ ധാരണാപത്രം വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രൊ വൈസ് ചാൻസലർ പ്രൊഫ. സാബു. എ, സിൻഡിക്കേറ്റംഗം ഡോ. എ. അശോകൻ, ഡോ. ബൈജു എന്നിവർ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version