യൂണിവേഴ്സിറ്റി ചാൻസ്‌ലർ കൂടിയായ ഗവർണർ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസ്‌ലർ നിയമനം യൂണിവേഴ്സിറ്റി ആക്റ്റിനും നിലവിലെ നിയമ വ്യവസ്ഥിതിക്കും എതിരാണെന്നും പൂർണമായും രാഷ്ട്രീയപ്രേരിതമാണെന്നും അഭിപ്രായപെടുകയും മുഖ്യമന്ത്രിയെ രേഖമൂലം അറിയിക്കുകയും ചെയ്തിട്ടും അഭിമാന ബോധവും സാമൂഹ്യബോധവും നഷ്ട്ടപെട്ടതിനാലും ആണ് കണ്ണൂർ വി. സി സ്ഥാനമൊഴിയാത്തത്. കഴിഞ്ഞ വർഷങ്ങളിൽ വഴിവിട്ട് സി പി എം നേതാക്കന്മാരുടെയും, എം എൽ.എമാരുടെ ഭാര്യമാർക്കും ജോലി നൽകിയും യൂണിവേഴ്സിറ്റിയെ കമ്മ്യൂണിസ്റ്റ് പാഠശാല ആക്കിമാറ്റാൻ ശ്രമിച്ചതിനും ഉള്ള പ്രതിഫലമായിരുന്നു വഴിവിട്ടു കിട്ടിയ രണ്ടാം ഊഴം. നിയമത്തിന്റെ മുൻപിലും പൊതുസമൂഹത്തിന്റെ മുൻപിലും അപമാനിതനായി നിൽക്കേണ്ട സാഹചര്യം വി സി ക്ക് ഉണ്ടായത് അദ്ദേഹത്തിന്റെ അധികാരത്തോടുള്ള ഭ്രാന്തു മൂലം ഉണ്ടായിട്ടുള്ളതാണ്. ഇനിയും അദ്ദേഹത്തിന് കണ്ണൂർ യൂണിവേഴ്സിറ്റി വി സി ആയി ഇരിക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല.സ്വയം രാജിവെച്ചൊഴിയാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു വരുമെന്ന് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് പ്രസ്താവനയിൽ പറഞ്ഞു