/
5 മിനിറ്റ് വായിച്ചു

കണ്ണൂർ വി സി പുനർനിയമനം; സർക്കാരിന് നോട്ടീസ്

കണ്ണൂർ വി സി പുനർനിയമനത്തിൽ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സർക്കാരിനും യൂണിവേഴ്സിറ്റിക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. വി സി പുനർനിയമനം ചോദ്യം ചെയ്താണ് ഹർജി. ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. യുജിസി ചട്ടങ്ങളും സർക്കാർ നിലപാടും ചേർന്നു പോകുന്നതല്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ.പി ജോസ് എന്നിവരാണ് ഹർജി നൽകിയത്. കഴിഞ്ഞ നവംബർ 24ന് കാലാവധി കഴിഞ്ഞതോടെ വി.സിയെ വീണ്ടും നിയമിച്ചു. കാലാവധി നീട്ടുകയല്ല, പുനർനിയമനം നടത്തുകയാണ് ചെയ്തത്. നടപടിക്രമങ്ങൾ പാലിച്ചല്ല നിയമനം നടത്തിയത് എന്നായിരുന്നു ഹർജിയിലെ വാദം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version