കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിൽ കണ്ണൂർ വിഷൻ ടീം ചാമ്പ്യന്മാരായി. കലക്ടറേറ്റ് മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിൽ കണ്ണൂർ പ്രസ് ക്ലബ് ടീമിനെ 42 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ വിഷൻ നിശ്ചിത ഓവറിൽ 128 റൺസ് എടുത്തു. സ്കോർ പിന്തുടർന്ന കണ്ണൂർ പ്രസ് ക്ലബ് ടീമിന് 87 റൺസ് എടുക്കാനേ ആയുള്ളൂ. കണ്ണൂർവിഷനിലെ പ്രതീക്ഷ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ടൗൺ പ്രിൻസിപ്പൽ എസ്.ഐ അരുൺ നാരായണൻ സമ്മാനദാനം നിർവഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ. വിജേഷ് അധ്യക്ഷനായി. സ്പോർട്സ് കമ്മിറ്റി കൺവീനർ പ്രശാന്ത് പുത്തലത്ത് സ്വാഗതവും ഷമീർ ഊർപ്പള്ളി നന്ദിയും പറഞ്ഞു.