//
6 മിനിറ്റ് വായിച്ചു

‘പി ശശി ആഭാസൻ, കാപ്പ ചുമത്തുന്ന പോലീസ് കരുതിയിരുന്നോളൂ’; മുന്നറിയിപ്പുമായി റിജിൽ മാക്കുറ്റി

കണ്ണൂർ: മുഖ്യന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ആഭാസനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. ശശി പറയുന്നത് കേട്ട് കാപ്പ ചുമത്തുന്ന പോലീസ് കരുതി ഇരുന്നോളൂ എന്നും റിജിൽ മാക്കുറ്റി പറഞ്ഞു.  പോലീസിനെതിരെ തിരിച്ചടി ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്  മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുളള പോലീസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ തയ്യാറാകാതെ, പ്രവർത്തകർ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി. കണ്ണൂർ കാൾടെക്സിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തെ നേരിടാൻ വൻ പോലീസ് സന്നാഹമാണ് കണ്ണൂർ കളക്ടറേറ്റ് പടിക്കൽ നിലയുറപ്പിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!