///
3 മിനിറ്റ് വായിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടി 30 ലക്ഷം രൂപയുടെ 2306 ഗ്രാം സ്വർണ്ണവുമായി 2 പേർ പിടിയിലായി. നാദാപുരം സ്വദേശി അബ്ദുൾ ഹക്കിം, കാസർഗോഡ് പെരിയ സ്വദേശി മുഹമ്മദ് മുസ്തഫ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. മൈക്രോവേവ് ഓവന്റെ ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ചും കാർഡ് ബോർഡ് ഷീറ്റുകൾക്കിടയിൽ ഒട്ടിച്ചുമാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി ശിവരാമൻ , സുപ്രണ്ടുമാരായ കൂവൻ പ്രകാശൻ ,എസ്. ഗീതാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!