//
3 മിനിറ്റ് വായിച്ചു

കണ്ണൂർ എസ്എൻ കോളേജിൽ കെ എസ് യു – എസ്എഫ്ഐ സംഘർഷം; നാല് പേർക്ക് പരിക്ക്

കണ്ണൂർ എസ് എൻ കോളേജിൽ കെ എസ് യു – എസ് എഫ് ഐ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് കെ എസ് യു പ്രവർത്തകർക്കും രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ്‌ റിസ്വാൻ, ആതിഥ്യൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്. കെ എസ് യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.  കഴിഞ്ഞ ദിവസവും സംഘർഷം ഉണ്ടായിരുന്നു. തൊട്ടടുത്ത എസ് എൻ ജി കോളേജിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് എസ് എൻ കോളേജിലുണ്ടായ സംഘർഷം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version