കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി രണ്ടര കിലോഗ്രാം സ്വർണ്ണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണ്ണം പിടികൂടിയത്. തലശേരി സ്വദേശി ഷാജഹാൻ, മലപ്പുറം സ്വദേശി കരീം എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഷാജഹാന്റെ കൈയ്യിൽ നിന്നും 992 ഗ്രാം സ്വർണ്ണവും കരീമിൽ നിന്ന് മിക്സിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ 51 ഗ്രാം സ്വർണ്ണവുമാണ് കണ്ടെടുത്തത്. രണ്ട് പേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. രാവിലെ ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ.
കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ സ്വർണവേട്ട; തലശേരി സ്വദേശി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ
