കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട . യാത്രക്കാരൻ ദേഹത്ത് വച്ചുകെട്ടി കടത്തിയ രണ്ടേകാൽ കിലോ സ്വർണം പൊലീസ് പിടികൂടി.ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. ഇരുകാലുകളിലും വെച്ചുകെട്ടിയായിരുന്നു ജുനൈദ് സ്വർണം കടത്തിയത്. വിമാനമിറങ്ങി ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്. കരിപ്പൂരിൽഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു. കുറ്റ‍്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നടത്തിയ പരിശോധനയിൽ പൊലീസ് സ്വര്‍ണ്ണം പിടിച്ചത്.