//
3 മിനിറ്റ് വായിച്ചു

കർണ്ണാടക മടിക്കേരിയിൽ വാഹനാപകടം ;കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

കർണ്ണാടക മടിക്കേരിയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം . ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും ബാംഗ്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂർ കാടാച്ചിറ കണ്ണാടിച്ചാൽ സ്വദേശി ഷാനിൽ ആണ് മരിച്ചത് . തൽക്ഷണം ഷാനിൽ മരണപ്പെട്ടിരുന്നു.കൂടെയുണ്ടായിരുന്ന കണ്ണൂർ കാപ്പാട് സ്വദേശിയും, തന്നട സ്വദേശി റഫീഖ് യു.വിയുടെ മകൻ റഫ്ഷാദ് ഗുരുതര പരിക്കുകളോടെ മടിക്കേരി ആശുപത്രിയിൽ ചികിത്സയിലാണ് .കെ.എൽ 13 എ.യു 1538 എൻഫീൽഡ് ബൈക്കാണ് അപകടത്തിൽപെട്ടത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version