കർണാടക തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സ്ഥാനാർത്ഥി പട്ടിക ഇനിയും പൂർത്തിയായിട്ടില്ല.രണ്ട് മണ്ഡലങ്ങളിലേയ്ക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപി എല്ലാ മണ്ഡലങ്ങളിലേയ്ക്കുമുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി. മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പ ഇടഞ്ഞതോടെ, ബിജെപി പ്രതിസന്ധിയിലായ ശിവമോഗയിൽ കെ എസ് ഈശ്വരപ്പയുടെ മകന് സീറ്റ് നൽകിയില്ല. പകരം ലിംഗായത്ത് നേതാവായ എസ് എൻ ചന്നബാസപ്പ മത്സരിയ്ക്കും. ഈശ്വരപ്പയെ താരപ്രചാരകനാക്കിയുള്ള പട്ടിക നേരത്തെ ബിജെപി പുറത്തിറക്കിയിരുന്നു. എന്നാൽ അതിൽ ഈശ്വരപ്പയുടെ പ്രതിഷേധം അവസാനിക്കമോ എന്ന കാര്യത്തിൽ ഉറപ്പില്ല.