കാസർഗോഡ് മഞ്ചേശ്വരത്ത് ഏഴരപവൻ്റെ ആഭരണങ്ങളും അര ലക്ഷം രൂപയും കവർന്നു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുൾ ഖാദറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം.വീട്ടുകാർ വീട് പൂട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു. കിടപ്പുമുറിയിലെ അലമാരയിലെയും തൊട്ടടുത്ത മുറിയിലെ കട്ടിലിലെ വലിപ്പിലും സൂക്ഷിച്ച ഏഴര പവൻ്റെ ആഭരണങ്ങളും പണവുമാണ് കവർന്നത്.അബ്ദുൾ ഖാദറിൻ്റെ ഭാര്യ താഹിയ (57)യുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കാസർഗോഡ് വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു
