കണ്ണൂര്‍: കാസർകോട് നിന്ന് ഭക്ഷ്യവിഷബാധയേറ്റ മൂന്നുപേര്‍ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയില്‍. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്.ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും.
കാസര്‍കോട് ഭക്ഷ്യവിഷബാധ: 3 പേര് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍, ഒരു കുട്ടിയുടെ നില ഗുരുതരം
