/
3 മിനിറ്റ് വായിച്ചു

കാസർഗോഡ് ദേശീയപാത വികസനം; മേൽപ്പാലം തകർന്നുവീണ് തൊഴിലാളിക്ക് പരുക്ക്

കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത്. ഒരു തൊഴിലാളിക്ക് നിസാര പരുക്ക് പറ്റിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.

അഞ്ചോളം തൊഴിലാളികൾ ഈ സമയത്ത് നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കാറുണ്ട്. നിർമാണത്തിലെ അപാകതയാണോ പാലം തകരാൻ കാരണമെന്ന് വ്യക്തമായിട്ടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version