/
5 മിനിറ്റ് വായിച്ചു

കാസര്‍കോട് യുവാവിനെ വെട്ടിക്കൊന്നു: ഭാര്യ സഹോദരൻ ഒളിവില്‍

കാസർകോട്:അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. നമ്പ്യാറടുക്കം സ്വദേശി നീലകണ്‌ഠൻ (35) ആണ് കൊല്ലപ്പെട്ടത്.ഇന്ന്(01-08-2022) രാവിലെ എട്ടോടെ സഹോദരി പുത്രൻ ഭക്ഷണവുമായി എത്തിയപ്പോഴാണ് നീലകണ്‌ഠനെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ വെട്ടേറ്റ നിലയിലാണ്. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിനു പിന്നിൽ ഭാര്യ സഹോദരനാണെന്നാണ് സൂചന. ഇയാൾ ഒളിവിലാണ്. കൊലാപതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ് നൽകുന്ന വിവരം. നീലകണ്ഠനും ഭാര്യ സഹോദരനും ഒരുമിച്ചായിരുന്നു താമസം. ഇവർ തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

ടൈൽസ് ജോലിക്കാരനാണ് നീലകണ്‌ഠൻ. ഇദ്ദേഹത്തിന്‍റെ ഭാര്യ കുറച്ചു നാളുകളായി ബംഗളൂരുവിലെ സ്വന്തം വീട്ടിലാണ് താമസം. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്ത് എത്തി. പൊലീസ് അന്വേഷണം തുടങ്ങി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!