കണ്ണൂർ: കേനന്നൂർ ഡിസ്ടിക്റ്റ് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി കസ്തുർബ ഗാന്ധിയുടെ 78 ) o ചരമദിനം ആചരിച്ചു. അനുസ്മരണ സമ്മേളനവും കസ്തൂർബ കാർഷികോദ്യാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു .മഹാത്മാ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ.വി.എൻ രമണി കസ്തൂർബ അനുസ്മരണ പ്രഭാഷണം നട ത്തി. ജനറൽ സെക്രട്ടറി സി. സുനിൽകുമാർ ,രശ്മി രാഗേഷ് എന്നിവർ സംസാരിച്ചു.കേനന്നൂർ ഡിസ്ടിക്റ്റ് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയിൽ വനിതകൾക്കുള്ള അംഗത്വം നൽകലും ചടങ്ങിൽ നടന്നു.മഹാത്മാ മന്ദിരം സ്ഥാപകദിനമായ ഫിബ്രവരി 28 ന് കാർഷിക ഉല്പന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവ് ലഭിക്കും.