//
4 മിനിറ്റ് വായിച്ചു

കെ.സി.വൈ.എം ഫൈവ്സ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു

കണ്ണൂർ:- കെ സി വൈ എം കണ്ണൂർ രൂപതയുടെ സമിതിയുടെ നേത്യത്വത്തിൽ രൂപതതല ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. പിലാത്തറ എസ് എസ് സ്പോർട്ടിംഗ് അരീനയിൽ വെച്ച് നടന്ന ഫുട്ബോൾ ടൂർണമെൻ്റ് DCRB കണ്ണൂർ റൂറൽ എസ് ഐ ശ്രീ ബാബുമോൻ ഉദ്ഘാടനം ചെയ്തു.

രൂപതയിൽ നിന്നും 32 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കെ സി വൈ എം പുഞ്ചക്കാട് യൂണിറ്റ് വിജയികളായി, ബ്രദേഴ്സ് പിലാത്തറ ടീം രണ്ടാം സ്ഥാനം നേടി. വിജയി കൾക്കുളള കാഷ് പ്രൈസും ട്രോഫിയും പിലാത്തറ ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് വിതരണം ചെയ്തു.

കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ ഫാ.ഷിജോ അബ്രഹാം, രൂപത പ്രസിഡണ്ട് സബിൻ കളത്തിൽ, ജനറൽ സെക്രട്ടറി ഡെലീറ്റ ഡേവിഡ്, ജോബിൻ, റിയ കാതറിൻ, ആൽവിൻ ഫ്രാൻസിസ് , ജിഫിന, ചാൾസ് ഗിൽബർട്ട് , ജോൺ പോൾ, ഫെബിന ഫെലിക്സ് , ശ്രീജിൽ അൽഫോൻസ് എന്നിവർ നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version