/
6 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്ക് നഷ്ടപരിഹാരം

സംസ്ഥാനത്ത് തേനീച്ചയുടേയും കടന്നലിന്റേയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം. വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവർക്ക് നൽകിവരുന്ന നഷ്ടപരിഹാര തുകയാണ് തേനീച്ചയുടേയും കടന്നലിന്റേയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാം​ഗങ്ങൾക്കും നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം.

1980ലെ കേരള റൂള്‍സ് ഫോര്‍ പെയ്‌മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) പ്രകാരമാണ് നഷ്ടപരിഹാരം നൽകുക. ഇതിനുള്ള തുക വന്യജീവി ആക്രമണത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നും വഹിക്കുമെന്നും സർക്കാർ അറിയിച്ചു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. 2022 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) കരട് ബിൽ, 2022 ലെ കേരള പഞ്ചായത്ത്‌രാജ് (ഭേദഗതി) ബില്ലിന്റെ കരട് എന്നിവയും സർക്കാർ അംഗീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!