/
8 മിനിറ്റ് വായിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി

ടൂറിസ്റ്റ് ബസുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിനും പണി കൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്. കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നടപടി.

ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ബസ്സിൻ്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നുവെന്നാണ് ഒരു കണ്ടെത്തൽ. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല… തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ കാരണമായി പറയുന്നു. ബസിൻ്റെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വണ്ടിയുടെ ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയിലാണെന്നും ബോണറ്റ് തകര്‍ന്നിട്ടുണ്ടെന്നും പറയുന്നു. അപകടകരമായ നിലയിൽ സ്റ്റിക്കര്‍ പതിച്ചതും ഫിറ്റ്നസ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പനമ്പിളി നഗറിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ്.മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസിൽ പരിശോധന നടത്തിയത്. താരങ്ങളുമായി പരിശീലനത്തിന് എത്തിയതായിരുന്നു ബസിവിടെ. പ്രശ്നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സര്‍വ്വീസ് നടത്താൻ പാടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version