//
7 മിനിറ്റ് വായിച്ചു

ലോകായുക്ത ഓർഡിനൻസ് മന്ത്രിസഭ ചർച്ച ചെയ്തില്ല, ആവശ്യമെങ്കിൽ സമൂഹ അടുക്കള തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാ് തീരുമാനം. ജില്ലാ ചുമതലയുള്ള മന്ത്രിമാർ യോഗം വിളിക്കണം.ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരും പട്ടിണി കിടക്കാതിരിക്കാനുള്ള തീരുമാനം. ഇതിനാലാണ് വീണ്ടും സമൂഹ അടുക്കള ആരംഭിക്കാൻ ആലോചിക്കുന്നത്. കോവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുന്നുവെന്ന് യോഗം വിലയിരുത്തി. മൂന്നാം തംരഗത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ വളരെ വേഗം ഉണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്.അതേസമയം ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് വിവാദമായിരിക്കെ, ഇതേക്കുറിച്ച് യാതൊരു ചർച്ചയും മന്ത്രിസഭാ യോഗത്തിൽ നടന്നില്ല. വിഷയത്തിൽ സിപിഐ നേരത്തെ തന്നെ എതിർപ്പുന്നയിച്ചിരുന്നുവെങ്കിലും മന്ത്രിസഭയിൽ വിഷയം ചർച്ചക്കെത്തിയില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!