/
6 മിനിറ്റ് വായിച്ചു

സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടി; 6 മാസത്തിനിടെ റോഡ് തകർന്നാൽ വിജിലൻസ് കേസ്

 സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി, 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം.ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി.ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കുകയും കോടതിയിൽ റിപ്പോർ‍ട്ട് സമ‍ർപ്പിക്കുകയും വേണം.

നിർമാണം പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വർഷത്തിനിടയിൽ തകർന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം 3 മാസത്തിനകം പൂർത്തിയാക്കണം.മനഃപൂർവമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കാലാവസ്ഥ, മഴ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ റോഡ് തകരുന്ന പക്ഷം, ഈ നടപടികൾ ഉണ്ടാകില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version