നെടുങ്കണ്ടം: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.ഡീന്‍ കുര്യാക്കോസ് കുരുടനാണെന്ന് സി വി വര്‍ഗീസ് പറഞ്ഞു. തേരാപ്പാര നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തേക്കൊണ്ട് ഇല്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് ഓടിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രസ്താവന നടത്തി.’എന്നെ കവലച്ചട്ടമ്പിയെന്നാണ് ഡീന്‍ വിളിച്ചത്. സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഞാന്‍ കവലച്ചട്ടമ്പിയാകും,’ സി വി വര്‍ഗീസ് പ്രസംഗിച്ചു. നെടുങ്കണ്ടത്ത് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും എകെജി, ഇഎംഎസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വര്‍ഗീസ്. തമിഴ് വംശജരെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് അനീഷ് രാജന്‍ കൊല്ലപ്പെട്ടതെന്നും സിപിഐഎം നേതാവ് പറഞ്ഞു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ ജീവന്‍ സിപിഐഎം നല്‍കുന്ന ദാനമാണെന്ന സി വി വര്‍ഗീസിന്റെ പ്രസ്താവന വിവാദമായിരുന്നു.ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തി. കെ സുധാകരന്റെ രോമത്തിന്റെ വില പോലും ജനം സി വി വര്‍ഗീസിന് നല്‍കിയിട്ടില്ലെന്ന് ഇടുക്കി എംപി പറഞ്ഞു. ഇടുക്കി കേന്ദ്രീകരിച്ച് സിപിഐഎമ്മിന്റെ ഗുണ്ടാ പ്രവര്‍ത്തനം നടത്തിയിരുന്നയാള്‍ സംസ്ഥാന തലത്തില്‍ കൊട്ടേഷന്‍ എടുക്കാന്‍ തുടങ്ങി എന്ന് അറിയിക്കാനാണ് കെ സുധാകരനെതിരെയുള്ള വധ ഭീഷണിയെന്നും എംപി പറയുകയുണ്ടായി.
‘ഡീന്‍ കുര്യാക്കോസ് കുരുടന്‍’; ഉടുമുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് ഓടിക്കും :സിപിഐഎം നേതാവിന്റെ പ്രസംഗം വീണ്ടും വിവാദത്തില്‍
Image Slide 3
Image Slide 3