/
7 മിനിറ്റ് വായിച്ചു

കോവിഡ് നിയന്ത്രണം: കടകൾ അടക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഇനി കടകള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തിരക്ക് ഒഴിവാക്കാന്‍ മറ്റ് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ല . നേരത്തെയുണ്ടായ നിയന്ത്രണങ്ങള്‍ വലിയസാമ്പത്തിക ബാധ്യതയാണുണ്ടാക്കിയിരിക്കുന്നതെന്നും ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചനകള്‍ പുരോഗമിക്കുമ്പോഴാണ് കടകള്‍ ഇനി അടച്ചിടാന്‍ തയ്യാറല്ലെന്ന നിലപാടുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയത്.കടകളിലെത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ പ്രാദേശികാടിസ്ഥാനത്തില്‍ പോലും നിയന്ത്രണങ്ങളുടെ പേരില്‍ കടകളടച്ചിടാന്‍ പാടില്ലെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.ഇതുവരെയുണ്ടായ നിയന്ത്രണങ്ങളോട് സഹകരിച്ചിട്ടുണ്ട്.കടക്കെണിയിലായ വ്യാപാരികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും വ്യാപാരികള്‍ പറയുന്നു. വ്യാപാര മേഖലയെ സഹായിക്കുന്ന പദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. 

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version