സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അധ്യക്ഷന്‍ പ്രേമന് ദിന്‍രാജ് ഉച്ചയ്ക്ക് 3.30 ന് വാര്‍ത്താ സമ്മേളനത്തിലാണ് നിരക്ക് വര്‍ധന പ്രഖ്യാപിക്കുക. യൂണിറ്റിന് ശരാശരി 60 പൈസ വരെ കൂടാനാണ് സാധ്യത.യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.അടുത്ത അഞ്ചു വർഷത്തേക്കുള്ള വൈദ്യുത നിരക്കാണ് കമ്മീഷൻ പ്രഖ്യാപിക്കുന്നത്. അഞ്ചു വർഷം കൊണ്ട് യൂണിറ്റിന് ഒന്നര രൂപ വരെ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. നിലവിലെ താരിഫ് പ്രകാരം ഗാർഹിക ആവശ്യത്തിനുള്ള നിരക്ക് യൂണിറ്റിന് 4 രൂപ 79 പൈസയാണ്.വിവിധ ജില്ലകളിൽ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് കമ്മിഷൻ അന്തിമ താരിഫ് പ്രഖ്യാപിക്കുന്നത്. കൊവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വർധനവ് ഏപ്രിലിൽ നടപ്പാക്കാതിരുന്നത്. ജൂലൈ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.വൈദ്യുതി നിരക്ക് വർധനവ് അധികാരം റെഗുലേറ്ററി കമ്മീഷന് ആണ്. നിരക്കിൽ വലിയ വർധനവ് ഉണ്ടാകില്ല. വരവും ചെലവും കണക്കാക്കിയുള്ള വർധനവ് ആണ് ആവശ്യപ്പെട്ടിട്ടുളളത്. വർധനവിന്റെ തോത് അറിയില്ല. ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങുന്ന മൂന്നു കരാറുകൾ റദ്ദാക്കുന്നതിൽ ആലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മന്ത്രി സഭയുടെ പരിഗണനയ്ക്ക് വിടും. ഇത് വൈദ്യുതി ബോർഡിന് സാമ്പത്തിക നേട്ടം ഉണ്ടാക്കും. അടുത്ത താരിഫ് റിവിഷനിൽ ഇതിന്റെ മെച്ചം സാധാരണക്കാരന് കിട്ടുമെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറയുന്നത്.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന; പുതുക്കിയ നിരക്ക് ഇന്ന് പ്രഖ്യാപിക്കും
Image Slide 3
Image Slide 3