ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തന്റെ വക രണ്ട് ടണ്‍ ഭാരമുള്ള വാര്‍പ്പ്.ആയിരം ലിറ്റര്‍ പായം തയ്യാറാക്കാനാവുന്ന വെങ്കലവാര്പ്പാണ് കാണിക്കയായി ലഭിച്ചിരിക്കുന്നത്. പാലക്കാട് സ്വദേശി കൊടല്‍വള്ളി പരമേശ്വന് നമ്പൂതിരിയും കുടുംബവുമാണ് വെങ്കലവാര്‍പ്പ് സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ശീവേലിക്ക് ശേഷമാണ് വാര്‍പ്പ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. 2000 കിലോ ഭാരമുള്ള വാര്‍പ്പ് ക്രെയിനിന്റെ സഹായത്തോടെയാണ് തെക്കേനടയിലേക്ക് കൊണ്ട് വന്ന് ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് കടത്തി കൂത്തമ്പലത്തില്‍ സ്ഥാപിച്ചത്.മാന്നാര്‍ പരുമല തിക്കപ്പുഴ പന്തപ്ലാതെക്കേതില്‍ കാട്ടുമ്പറത്ത് അനന്തന് ആചാരിയും മകന് അനു അനന്തനും ചേര്‍ന്നാണ് വാര്‍പ്പ് നിര്‍മ്മിച്ചത്.2000 ത്തിലധികം കിലോ ഭാരവും 17.5 അടി വ്യാസവും 21.5 അടി ചുറ്റളവും വാര്പ്പിനുണ്ട്. രണ്ടര മാസത്തിനുള്ളില്‍ 40 ഓളം തൊഴിലാളികള്‍ ചേര്‍ന്നാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. വെങ്കലം, പഴഓട്, വെളുത്തീയം, ചെമ്പ്, എന്നീ ലോഹങ്ങള്‍ ഉപയോഗിച്ചാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. വാര്‍പ്പിന് ചുറ്റും ഗജലക്ഷ്മി, ഗൗളി എന്നീ ചിത്രങ്ങളും വഴിപാട്കാരന്റെ പേരുമുണ്ട്.