രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 1270 ആയപ്പോൾ അസുഖബാധയിൽ കേരളം മൂന്നാമത്. 109 രോഗികളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയി (450)ലാണ്. രണ്ടാമത് ഡൽഹി (320) യാണ്. കോവിഡ് കേസുകളിലും വൻ വർദ്ധനവുണ്ടായി. 16,764 പേർക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 220 മരണവും നടന്നു. അതേസമയം, ഒമിക്രോൺ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രി നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. രാത്രി 10 പുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണമുള്ളത്. ഇന്ന് മുതൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കയ്യിൽ കരുതണം. പുതുവത്സര ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇന്ന് രാത്രി 10 മണിക്ക് ശേഷം അനുവദിക്കില്ല. ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, ബാറുകൾ എന്നിവ ഉൾപ്പെടെ 10 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ആരാധനാലയങ്ങൾക്കും തിയറ്ററുകൾക്കും രാത്രി 10 മണിക്കു ശേഷമുള്ള നിയന്ത്രണം ബാധകമാണ്. ശബരിമല, ശിവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.