/
6 മിനിറ്റ് വായിച്ചു

കെ.യു.ഡബ്ല്യു. ജെ ജില്ലാ കമ്മിറ്റി (കണ്ണൂർ പ്രസ് ക്ലബ് )പുതിയ ഭാരവാഹികൾ ചുമതലയേറ്റു

കണ്ണൂര്‍ :പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധന അട്ടിമറിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ബോഡി പ്രതിഷേധിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 1000/ രൂപ വര്‍ദ്ധന നടപ്പില്‍ വരുത്തിയപ്പോള്‍ 500 രൂപയായി വെട്ടിച്ചുരുക്കിയ നടപടി ഉടന്‍ തിരുത്തണം. കേന്ദ്രസര്‍ക്കാറിന്റെ വേജ്‌കോഡ് പിന്‍വലിക്കണമെന്നും വേജ് ബോര്‍ഡ് സംവിധാനം പുനസ്ഥാപിക്കണമെന്നും ജനറല്‍ബോഡി പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.

യൂനിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ.പി.റെജി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രശാന്ത്പുത്തലത്ത്, ട്രഷറര്‍ സിജിഉലഹന്നാന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിയുക്ത സംസ്ഥാന പ്രസിഡണ്ട് എം.വി.വിനീത ആശംസയര്‍പ്പിച്ചു. സബിന പത്മൻ, കെ.സതീശന്‍,എന്‍.വി.മഹേഷ്ബാബു എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. പ്രസ്‌ക്ലബ് പുതിയ ഭാരവാഹികളായി സിജി ഉലഹന്നാന്‍ ( പ്രസിഡണ്ട് ), കെ.വിജേഷ് ( സെക്രട്ടറി), കബീര്‍ കണ്ണാടിപ്പറമ്പ് (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version