//
5 മിനിറ്റ് വായിച്ചു

ലോക വൃക്ക ദിനാചരണം: ആരോഗ്യസദസ്സുമായി ആസ്റ്റർ മിംസ്

മാർച്ച് 10 ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെയും കിഡ്‌നി കെയർ കേരള യുടെയും ആഭിമുഖ്യത്തിൽ ആരോഗ്യ സദസ്സ് സംഘടിപ്പിക്കുന്നു . നെഫ്രോളജി ,യൂറോളജി ,കാർഡിയോളജി ,ജനറൽ ഹെൽത്ത് വിഭാഗത്തിലുള്ള പ്രമുഖ ഡോക്ടർമാരുടെ സാന്നിധ്യത്തോടെയാണ് ആരോഗ്യസദസ്സ് സംഘടിപ്പിക്കുന്നത് .ഇന്ന് (മാർച്ച് 10)വൈകുന്നേരം 3 മണിക്ക് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ വെച്ച് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം നിർവഹിക്കും .കണ്ണൂർ പോലീസ് കമ്മീഷണർ ഇളങ്കോ ഐ പി എസ് വിശിഷ്ടാതിഥിയാവും . ആസ്റ്റർ മിംസിലെ ഡയാലിസിസ് രോഗികൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടക്കും .പ്രിവിലേജ് കാർഡ് വിതരണോദ്‌ഘാടനം മലയാള ചലച്ചിത്ര നടി ഗായത്രി അശോക് നിർവഹിക്കും . ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും ഗായകനുമായ റംഷി പട്ടുവവും ചടങ്ങിൽ സംബന്ധിക്കും .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version