/
10 മിനിറ്റ് വായിച്ചു

കണ്ണൂർ നഗരത്തില്‍ കൂടുതല്‍ പേ-പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കി കോര്‍പ്പറേഷന്‍; താണ സിറ്റി റോഡിലെ പാര്‍ക്കിങ് കേന്ദ്രം ഞായറാഴ്ച തുറന്നുകൊടുക്കും

നഗരത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കും പാര്‍ക്കിങ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി കോര്‍പ്പറേഷന്‍ സഹകരണത്തോടെ സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കൂടുതല്‍ പേ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി താണ -സിറ്റി റോഡില്‍ ജുമാമസ്ജിദിന് സമീപം സജ്ജമാക്കിയ പാര്‍ക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി ഒമ്പത് ഞായറാഴ്ച രാവിലെ 11. 30ന് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിക്കും.
പാര്‍ക്ക് ന്‍ ഷുവര്‍ എന്ന സന്നദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍- പൊലീസ് – മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെയും സഹകരണത്തോടെയാണ് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. തുടക്കത്തില്‍ ഒരു മണിക്കൂര്‍ പാര്‍ക്കിങ്ങിന് 10 രൂപയാണ് ഈടാക്കുക.സ്വകാര്യ വ്യക്തി സൗജന്യമായി അനുവദിച്ച 65 സെന്റിലാണ് പാര്‍ക്കിങ് കേന്ദ്രം. പ്രത്യേകം തയ്യാറാക്കിയ ആപ്പും വെബ്‌സൈറ്റും ഉപയോഗിച്ചാണ് പാര്‍ക്കിംഗ് നിയന്ത്രിക്കുക. പാര്‍ക്കിംഗ് സംബന്ധിച്ച വിവരങ്ങളും, തുക ഈടാക്കിയ റസീറ്റും വാട്‌സാപ്പ് വഴി ഉപഭോക്താക്കളുടെ ഫോണില്‍ ലഭിക്കും. പ്രതിമാസം നിശ്ചിത തുക നല്‍കി കച്ചവടക്കാര്‍ക്കും മറ്റും സ്ഥിരമായി നിശ്ചിത സ്ഥലത്ത് റിസേര്‍വ്ഡ് പാര്‍ക്കിംങ്ങിനുള്ള സൗകര്യവും ഉണ്ടാകും.ഇതിനായുള്ള വെബ്‌സൈറ്റ്, ആപ്പ് എന്നിവയുടെ ലോഞ്ചിംഗ് കോര്‍പറേഷന്‍ ഓഫീസില്‍ വച്ച് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ പി ഇന്ദിര, സുരേഷ് ബാബു എളയാവൂര്‍, ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ പി മഹീന്ദ്രന്‍, ടി വി മനോജ് കുമാര്‍ ‘പാര്‍ക്ക് ഇന്‍ ഷുവര്‍’ പ്രതിനിധികളായ ഒ കെ അരുണ്‍ ജിത്ത്, കെ കെ നാഫിഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version