//
12 മിനിറ്റ് വായിച്ചു

‘തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ഓര്‍മ്മ വേണം’; ബിജെപിയോട് പി ജയരാജന്‍

കെടി ജയകൃഷണൻ ബലിദാന ദിനാചരണത്തിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ്  പി ജയരാജന്‍. തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ (BJP) ഓര്‍ക്കണമെന്നാണ് പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. 1971ല്‍ തലശ്ശേരി വര്‍ഗീയ കലാപത്തിന്‍റെ മറവില്‍ മുസ്ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് തടയിടാൻ സിപിഐ എം മുന്നോട്ടുവന്നു. എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം ഇത്തരം വര്‍ഗീയ അജണ്ട നടപ്പിലാവില്ലെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണം.പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക്‌ ദുരുപയോഗം ചെയ്യാനുള്ള ലീഗ്‌ ശ്രമമാണ്‌ ഹിന്ദുത്വ തീവ്രവാദികൾക്ക്‌ അവസരമുണ്ടാക്കി കൊടുത്തത്‌.ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിതെന്നും പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മതസ്പർദ്ധയുണ്ടാക്കുന്ന രീതിയിലായിരുന്നു തലശ്ശേരിയിൽ നടന്ന പരിപാടിയിലെ ആർഎസ്എസ് പ്രവർത്തകരുടെ മുദ്രാവാക്യം വിളി. മുദ്രാവാക്യം മുഴക്കിയത്.

മുദ്രാവാക്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും നേതൃത്വം ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് തലശ്ശേരി പൊലീസിന്റെ ആദ്യ പ്രതികരണം. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെ കേസെടുക്കാത്ത പൊലീസിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നതിന് പിന്നാലെ പ്രകോപനപരമായ  മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് ആർഎസ്എസ്  പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ പ്രവർത്തകർ മുഴക്കിയത്.മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ തലശേരിയിൽ നടന്ന പ്രകടനത്തിലായിരുന്നു പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!