മുടി വെട്ടിയില്ലെന്നാരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ പ്രധാന അധ്യാപിക പുറത്താക്കിയെന്ന് പരാതി. കൊല്ലം ചിതറ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് പ്രധാന അധ്യാപിക നസീമ പുറത്താക്കിയത്.
രാവിലെ സ്‌കൂള്‍ കവാടത്തില്‍ വിദ്യാര്‍ത്ഥികളെ കാത്തുനിന്ന നസീമ കുട്ടികളെ സ്‌കൂളില്‍ കയറ്റാതെ മടക്കി അയക്കുകയായിരുന്നു.സംഭവത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍ അടക്കം രംഗത്തുവന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരെ ക്ലാസില്‍ കയറ്റാതെ ഓഡിറ്റോറിയത്തില്‍ ഇരുത്തുകയായിരുന്നു. പന്ത്രണ്ട് മണി കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാതിരുന്നതോടെ വീണ്ടും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് കുട്ടികളെ ക്ലാസില്‍ കയറ്റിയത്.
വിദ്യാര്‍ത്ഥികള്‍ മുടി വെട്ടാനായി സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രധാന അധ്യാപിക ചെവിക്കൊണ്ടില്ല. മുടി വെട്ടിയതിന് ശേഷം മാത്രം സ്‌കൂളില്‍ കയറിയാല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രധാനാധ്യാപികയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.