/
6 മിനിറ്റ് വായിച്ചു

വിനോദസഞ്ചാര കേന്ദ്രത്തിൽ നാട്ടുകാരുടെ സദാചാര ​ഗുണ്ടായിസം; പെൺകുട്ടികളെ വടി കൊണ്ട് മർദ്ദിച്ചതായി പരാതി

വെള്ളാനിക്കൽപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ നാട്ടുകാരുടെ സദാചാര ​ഗുണ്ടായിസം. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ പെൺകുട്ടികളേയും ആൺകുട്ടികളേയും വടി ഉപയോഗിച്ച് മർദ്ദിച്ചതായി പരാതി.പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാരായണപുരം സ്വദേശി മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ മാസം നാലിനായിരുന്നു സംഭവം. കുട്ടികളുടെ പരാതിയിൽ പോത്തൻകോട് പൊലീസ് ആണ് കേസെടുത്തത്.

അടിയേറ്റ പെൺകുട്ടികൾ നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തയപ്പോഴാണ് നാട്ടുകാരുടെ ആക്രമണം. ഒരു ആൺകുട്ടിക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് മർദ്ദനമേറ്റത്.കുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ വടിയെടുത്ത് അടിക്കുകയായിരുന്നു. സംഭവത്തിൽ മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണമുയർന്നിട്ടുണ്ട്. അറസ്റ്റ് ചെയ്ത മനീഷിനെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version