പുന്നയൂര്‍ക്കുളത്ത് മകന് തീകൊളുത്തിയ അമ്മ മരിച്ചു. ചെമ്മണ്ണൂര്‍ സ്വദേശി ശ്രീമതി(75)യാണ് മരിച്ചത്. ഇവര്‍ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെയായിരുന്നു അന്ത്യം.മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ മകന് മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മനോജിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.പൊള്ളലേറ്റ ശ്രീമതിയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.പിന്നീട് തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെയാണ് എറണാകുളത്തേക്ക് മാറ്റിയത്. സംഭവത്തില്‍ വടക്കേക്കാട് സിഐയുടെ നേതൃത്വത്തില്‍ കേസെടുത്തു.