///
14 മിനിറ്റ് വായിച്ചു

കേരള മെഡിക്കൽ, എൻജിനീയറിങ് പ്രവേശന വിജ്ഞാപനം ഇന്ന്

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള (കീം) ​വി​ജ്ഞാ​പ​നം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റ്​ (www.cee.kerala.gov.in) വ​ഴി​യു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​വും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം. പ​രി​ഷ്​​ക​രി​ച്ച പ്രോ​സ്​​പെ​ക്ട​സി​ന്​ അം​ഗീ​കാ​രം ന​ൽ​കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ വ്യാ​ഴാ​ഴ്​​ച ഉ​ത്ത​ര​വി​റ​ക്കി.

ഇ​തോ​ടെ​യാ​ണ്​ വെ​ള്ളി​യാ​ഴ്ച ത​ന്നെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം തു​ട​ങ്ങാ​നും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റ്​ തീ​രു​മാ​നി​ച്ച​ത്. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ 25 ദി​വ​സം വ​രെ (ഏ​പ്രി​ൽ ര​ണ്ടാം വാ​രം) ന​ൽ​കും. ഇ​തി​നു​പു​റ​മെ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ അ​ധി​ക​മാ​യി ഒ​രാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ക്കും. എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള കേ​ര​ള എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ മേ​യ്​ 17നാ​ണ്​ ന​ട​ക്കു​ക. കേ​ര​ള​ത്തി​ൽ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നീ​റ്റ്​ -യു.​ജി പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ കൗ​ൺ​സ​ലി​ങ്​ ന​ട​പ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യ​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷ ഫീ​സ്​ ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ എ​ൻ​ജി​നീ​യ​റി​ങ്​ മാ​ത്രം/ ബി.​ഫാം മാ​ത്രം/ ര​ണ്ടും കൂ​ടി 700 രൂ​പ​യും എ​സ്.​സി വി​ഭാ​ഗ​ത്തി​ന്​ 300 രൂ​പ​യു​മാ​യി​രി​ക്കും​ ഫീ​സ്.

ആ​ർ​ക്കി​ടെ​ക്​​ച​ർ മാ​ത്രം/ മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ൾ മാ​ത്രം/ ര​ണ്ടും കൂ​ടി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 500 രൂ​പ​യും എ​സ്.​സി വി​ഭാ​ഗ​ത്തി​ന്​ 200 രൂ​പ​യും. മു​ഴു​വ​ൻ കോ​ഴ്​​സു​ക​ൾ​ക്കും ഒ​ന്നി​ച്ച്​ അ​പേ​ക്ഷി​ക്കാ​ൻ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 900 രൂ​പ​യും എ​സ്.​സി വി​ഭാ​ഗ​ത്തി​ന്​ 400 രൂ​പ​യു​​മാ​യി​രി​ക്കും​ ഫീ​സ്. എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ ഫീ​സി​ല്ല. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ഓ​പ്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ന്​ ഫീ​സ്​ ഈ​ടാ​ക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!