/
10 മിനിറ്റ് വായിച്ചു

‘രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’;സ്‌കൂൾ ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്ന പോസ്റ്റർ ഔദ്യോഗിക അറിയിപ്പല്ലെന്ന് കേരള പോലീസ്

‘രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’ എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പികളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല.കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത് .

ഔദ്യോഗിക ഫേസ്ബുക് പോസ്റ്റ്

‘രക്ഷിതാക്കൾ ജാഗ്രത പാലിക്കുക’ എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പികളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല. എന്നാൽ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു. കേരള പോലീസിൻ്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ താഴെ ചേർത്തിരിക്കുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കാൻ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തുന്നു.

⭕ കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത് ആണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ..!

⭕ കുട്ടികൾ രാവിലെ കൃത്യമായി സ്‌കൂളിൽ എത്തുകയും സ്‌കൂൾ വിട്ട ശേഷം കൃത്യ സമയത്ത് വീട്ടിൽ എത്തുന്നുണ്ട് എന്നീ കാര്യങ്ങൾ ഉറപ്പ് വരുത്തുക.

⭕ അപരിചിതർ നൽകുന്ന മധുര പദാർത്ഥങ്ങളോ കൗതുക വസ്തുക്കളോ ആഹാര സാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകുക.

⭕ കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽ നിന്നുള്ള വ്യത്യാസം ശ്രദ്ധയിൽ പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്റെ ‘ചിരി’ കൗൺസിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം.

⭕ കേരള പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ശ്രദ്ധിക്കുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version