//
10 മിനിറ്റ് വായിച്ചു

സജി ചെറിയാന്റെ വിവാദ പ്രസംഗ വീഡിയോ കിട്ടാനില്ലെന്ന് പോലീസ് ;പൂര്‍ണരൂപം പുറത്തുവിട്ട് ബിജെപി നേതാവ്

ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ പ്രസംഗിച്ചതിന്റെ മുഴുവന്‍ സമയ വീഡിയോ പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. പ്രസംഗം കിട്ടാത്തതിന്റെ പേരില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന ക്യാപ്ഷനോടെയാണ് സന്ദീപ് വചസ്പതി വീഡിയോ പങ്കുവെച്ചത്. രണ്ട് മണിക്കൂറും 28 മിനിറ്റും 59 സെക്കന്റും ദൈര്‍ഘ്യം ഉള്ളതാണ് വീഡിയോ.’സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താല്‍ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമര്‍പ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവന്‍ ചടങ്ങും ഇതാ ഇവിടെ സമര്‍പ്പയാമി…’ എന്ന ക്യാപ്ഷനോടെ കേരള പൊലീസിനെ ടാഗ് ചെയ്താണ് വീഡിയോ പങ്കുവെച്ചത്.

ആദ്യം പ്രത്യക്ഷപ്പെട്ട പേജില്‍ നിന്നും വീഡിയോ നീക്കം ചെയ്തതോടെ സൈബര്‍ ഫോറന്‍സിക് വിഭാഗത്തെ സമീപിച്ച് അത് വീണ്ടെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അതിനിടെയാണ് സന്ദീപ് വചസ്പതിയുടെ നടപടി. സംഭവത്തില്‍ സിപിഐഎം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്ത് പേരുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ പ്രസംഗത്തിന്റെ മുഴുവന്‍ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്നാണ് സംഘാടകരുടെ മൊഴി. സിപിഐഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയായിരുന്നു പരിപാടിയുടെ സംഘാടകര്‍.മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ ബിനു വര്‍ഗീസ്, കണ്‍വീനര്‍ കെ. രമേശ് ചന്ദ്രന്‍ തുടങ്ങിയവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. 20 പേര്‍ക്കാണ് ഇന്ന് ഹാജാരാകാനായി നോട്ടീസ് നല്‍കിയത്. കുറച്ചുപേര്‍ അസൗകര്യം അറിയച്ചതിനാല്‍ അവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!