//
7 മിനിറ്റ് വായിച്ചു

കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു;മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്

കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഓക്ക് പാരഡൈസ് എന്ന ഹാക്കർമാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്. എൻഎഫ്ടി, ക്രിപ്റ്റോ പോലുള്ള ന്യൂജെൻ നിക്ഷേപ മാർഗങ്ങൾക്ക് ജനപിന്തുണ നേടിയെടുക്കാൻ കൂടുതൽ ഫോളോവേർസുള്ള ഇത്തരം ഹാന്റിലുകൾ ഹാക്ക് ചെയ്യുന്ന ന്യൂജൻ സംഘങ്ങൾ സജീവമാണ്. ഇവരാണ് ഇതിന് പിന്നിലെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ‘ദി കേരള പൊലീസ്’ എന്ന ട്വിറ്റർ ഹാന്റിൽ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകളെല്ലാം ഹാക്ക് ചെയ്തവർ നീക്കം ചെയ്തിരുന്നു. ഇതിനോടകം അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ റീട്വീറ്റും ചെയ്തിട്ടുണ്ട്. എൻഎഫ്ടി അനുകൂല ട്വീറ്റുകളാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. 12 മണിക്ക് മുൻപ് തന്നെ തിരിച്ചു പിടിച്ച ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഹാക്കർമാരിട്ട ട്വീറ്റുകൾ ഇനിയും നീക്കം ചെയ്തിട്ടില്ല. 2013 സെപ്തംബര്‍ മുതൽ സജീവമായ കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ടാണ് ഇത്. 3.14 ലക്ഷം പേർ പിന്തുടരുന്നതാണ് ഈ ട്വിറ്റർ അക്കൗണ്ട്.



ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version