//
8 മിനിറ്റ് വായിച്ചു

‘ഉല്ലാസ യാത്രക്കിടെ ലൊക്കേഷന്‍ പങ്കുവെയ്ക്കരുത്, സൗജന്യ വൈഫൈ വേണ്ട’; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്കായി കേരളാപൊലീസിന്റെ മുന്നറിയിപ്പ്.സമൂഹത്തില്‍ സൈബര്‍ അറ്റാക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇന്റര്‍നാഷണല്‍ ഹാക്കിങ് & സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഈസ് ബാക്ക് എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്.യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കുക എന്നതാണ് ആദ്യത്തെ മുന്നറിയിപ്പ്.

യാത്രാവിവരങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോസഹിതം ടാഗ് ചെയ്യുന്ന ശീലം യുവാക്കളില്‍ കണ്ടുവരുന്നുണ്ട്. ഇത് പലപ്പോഴും സുരക്ഷാഭീഷണി ഉണ്ടാക്കുന്നതിനാലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം.

യാത്രയ്ക്കിടയില്‍ പബ്ലിക്ക്/സൗജന്യ വൈ ഫൈ ഉപയോഗിക്കാതിരിക്കുക, ഉപയോഗിക്കാത്ത പക്ഷം ബ്ലൂ ടൂത്ത് ഓഫ് ചെയ്യുക, അപരിചിതര്‍ നല്‍കുന്ന ചാര്‍ജറുകളും പവര്‍ ബാങ്കുകളും ഉപയോഗിക്കരുത് എന്നിങ്ങനെയുളള നിര്‍ദേശങ്ങളാണ് കേരളാ പൊലീസ് പങ്കുവച്ചിരിക്കുന്നത്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തെമ്പാടും ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണം വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 2.7 കോടിയിലധികം പേര്‍ ഇത്തരം തട്ടിപ്പുകളുടെ ഇരയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version