//
4 മിനിറ്റ് വായിച്ചു

നിയമസഭയിൽ കെ കെ ലതികയെ കയ്യേറ്റം ചെയ്തുവെന്ന കേസ്: മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്

നിയമസഭയില്‍ വെച്ച് കെ കെ ലതികയെ കയ്യേറ്റം ചെയ്തുവെന്ന കേസില്‍ മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്. എം എ വാഹിദ്, എ ടി ജോര്‍ജ് എന്നിവര്‍ക്കാണ് വാറന്റ്. തിരുവനന്തപുരം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടിച്ചത്.കെ കെ ലതിക നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

നിയമസഭയില്‍ കയ്യാങ്കളി നടന്ന ദിവസം കയ്യേറ്റം ചെയ്തുവെന്നാണ് പരാതി.കേസില്‍ പല തവണ ആവശ്യപ്പെട്ടിട്ടും മുന്‍ എംഎല്‍എമാര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. അതേസമയം നിയമസഭാ കയ്യാങ്കളി കേസില്‍ കോടതിയില്‍ ഹാജരായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചു. ഇവരെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version