കണ്ണൂർ: പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ജില്ലയിൽ തുടങ്ങി. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. സാംബ ശിവറാവു, പാലങ്ങൾ വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ പി കെ മിനി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ടീമായാണ്
പരിശോധന നടത്തുന്നത്.
ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തികളുടെയും പുരോഗതിയും വിലയിരുത്തുന്നുണ്ട്. ജില്ലയിലെ 10 സെക്ഷനുകളിലാണ് പരിശോധന. സാബ ശിവറാവുവിന്റെ നേതൃത്വത്തിൽ തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പാനൂർ സെക്ഷനുകളിലും പി കെ മിനിയുടെ നേതൃത്വത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, മാടായി, വളപട്ടണം, കണ്ണൂർ സെക്ഷനുകളിലുമാണ് പരിശോധന.
800 കിലോമീറ്ററിലധികം ദൂര പരിധികളിൽ
ഓരോ പ്രവൃത്തിയുടെയും മെഷർമെൻറ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും.മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജില്ലകളിൽ പരിശോധന നടക്കുന്നത്.