/
10 മിനിറ്റ് വായിച്ചു

കേരള ടെക്‌സ്റ്റൈല്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ നിവേദനം നല്‍കി

കണ്ണൂര്‍: ടെക്‌സ്റ്റൈല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കണ്ണൂരില്‍ പോസ്റ്റ്-ഫേബ്രിക് വൈഡര്‍ വിഡ്ത് ഫിനിഷിംഗ് സെന്റര്‍ ആരംഭിക്കന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ടെക്‌സ്റ്റൈല്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രകാശ് ജാവദേക്കര്‍ എംപിക്ക് നിവേദനം നല്‍കി. സെന്റര്‍ സ്ഥാപിക്കുന്നതിന് കണ്ണൂര്‍ ജില്ലയിലെ നാടുകാണിയില്‍ ആവശമ്യമായ സ്ഥലമുണ്ട്. നിലവില്‍ പ്രൊസസിംഗിന് തമിഴ്‌നായിനെയും കര്‍ണ്ണാടകയെയുമാണ് ആശ്രയിക്കുന്നത്. കേരളത്തില്‍ തന്നെ സെന്റര്‍ ആരംഭിക്കുകയാണെങ്കില്‍ മേഖലയിലെ കുതിച്ച് ചാട്ടത്തിന് അത് വഴിവെക്കും.
1950 ലാണ് കേരള ടെക്‌സ്റ്റൈല്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചത്. കഴിഞ്ഞ ഏഴ് ദശാബ്ദമായി ലോകത്തെ മികച്ച ബ്രാന്റുകളിലുള്ള ഉല്‍പന്നങ്ങള്‍ യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കണ്ണൂരില്‍ നിന്ന് അയച്ച് വരുന്നു. കേരളത്തില്‍ നിന്നുള്ള മൊത്തം കയറ്റുമതിയുടെ 90 ശതമാനവും കണ്ണൂരില്‍ നിന്നാണ്. എന്നാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില നിന്നുള്ള മത്സരം കാരണം കണ്ണൂരില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കുള്ള മാര്‍ക്കറ്റിന് ഇടിവ് വന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂരില്‍ ഫിനിഷിംഗ് സെന്റര്‍ ആരംഭിക്കുകയാണെങ്കില്‍ ഗുണനിലവാരം ഉറപ്പ് വരുത്തി കൃത്യമായ നിരക്കില്‍ ഉല്‍പന്നള്ള്# വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നും നിവേദനത്തില്‍ പറയുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ട്രേഡേഴ്‌സ് സെല്‍ ജില്ലാ കണ്‍വീനര്‍ പി.വി. കിരണ്‍, കേരള ടെക്‌സ്റ്റൈല്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ടി. സോമശേഖര്‍, വൈസ് പ്രസിഡന്റ് സി.ആര്‍. രാമകൃഷ്ണന്‍, കെ.കെ. ദിവാകര്‍ തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!