//
8 മിനിറ്റ് വായിച്ചു

മികവോടെ കേരളം; 53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്കായി

തിരുവനന്തപുരം: നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 ഹൈടെക്‌ സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. കിഫ്‌ബി പദ്ധതിയിൽപെടുത്തി 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. രാവിലെ 11. 30ന്‌ പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടായിരുന്നു തുടക്കം. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, എംഎൽഎമാരായ ജീ സ്റ്റീഫൻ, ഐബി സതീഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.കിഫ്‌ബി പദ്ധതിയിൽപെടുത്തി 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ സമഗ്രമാറ്റത്തന്‍റെ പിന്തുടർച്ചയായാണ് വിദ്യാകിരണം പദ്ധതി പ്രകാരം പുതിയ 53 സ്‌കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നത്‌.ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചിലവിട്ട് നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചിരിക്കുന്നത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version