//
5 മിനിറ്റ് വായിച്ചു

സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തം; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈൻ അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  വ്യക്തമാക്കി. കാൽനടയാത്രക്കാരുടെ സുരക്ഷാ കാര്യത്തിൽ റോഡുകളുടെ അവസ്ഥ ദയനീയമാണെന്ന് കോടതി വ്യക്തമാക്കി. സീബ്രാലൈനിൽ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ  പോലീസ് ജീപ്പിടിച്ച്  കണ്ണൂർ സ്വദേശിനി  മരിച്ച സംഭവത്തിൽ  മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ 48 .32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീൽ തള്ളിയാണ് ഉത്തരവ്. യാത്രക്കാരിയുടെ അശ്രദ്ധ കാരണമായിരുന്നു അപകടമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ അപ്പീൽ. സീബ്രാ ലൈനിലും ജങ്ഷനുകളിലും വേഗം കുറയ്ക്കാൻ ഡ്രൈവർമാർക്ക് ബാധ്യതയുണ്ടെന്നും വിവിധ വകുപ്പുകൾ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും  കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version